പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവം കൊലപാതകമെന്ന് ആവര്‍ത്തിച്ച് അച്ഛന്‍. ചെറിയ പെണ്‍കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ മാധ്യമങ്ങളോടു പറഞ്ഞു. തുടക്കം മുതല്‍ പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിലും അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. കുട്ടികള്‍ പീഡനത്തിനിരയായ വിവരം അറിയുന്നത് മരിച്ച ശേഷമാണെന്നും അച്ഛനും അമ്മയും ആരോപിച്ചു.
ഒമ്പത് വയസ്സുകാരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അച്ഛന്‍ പറയുന്നത്. വീടിന്റെ ഉത്തരത്തില്‍ കയറിട്ട് കെട്ടി ആത്മഹത്യ ചെയ്യാന്‍ കുഞ്ഞിന് കഴിയില്ലെന്ന് അച്ഛന്‍ പറയുന്നു. കുഞ്ഞിന്റെ കഴുത്തിനുണ്ടായ നീളം രേഖപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സംഭവം കൊലപാതകം ആകാമെന്ന സൂചനയാണ് നല്‍കുന്നത്. കൊലപ്പെടുത്തി കെട്ടിത്തൂക്കുന്നതും തൂങ്ങിമരിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കസേര വലിച്ചിട്ട് വീടിന്റെ ഉത്തരത്തില്‍ കയറിട്ട് കെട്ടി തൂങ്ങുകയായിരുന്നു എന്ന പൊലീസ് വാദം മഹസ്സര്‍ റിപ്പോര്‍ട്ടും സാധൂകരിക്കുന്നില്ല. കുഞ്ഞ് തൂങ്ങി നിന്ന മുറിയില്‍ കസേരയടക്കം ഒന്നും അലങ്കോലമായി കിടന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…