Categories: KeralaPolitics

കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് പത്ത് ട്വീറ്റ് ഇട്ട മുഖ്യമന്ത്രിക്ക് ഇപ്പോൾ മൗനം ,വടക്കോട്ടു നോക്കി മെഴുകുതിരി കത്തിക്കുന്ന കേരള സർക്കാരിന് വാളയാര്‍ വിഷയത്തില്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോ ? സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷവുമായി വിമർശിച്ചു കെ സുരേന്ദ്രൻ

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കേസ് കോടതിയിലെത്തിയപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഒന്നും സംസാരിച്ചില്ല. മൗനി ബാബയെ പോലെയാണ് പ്രോസിക്യൂഷന്‍ പെരുമാറിയത്. പാലക്കാടുനിന്നുള്ള മന്ത്രി കൂടിയായ നിയമ മന്ത്രി എ.കെ ബാലനാണ് ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍ വിഷയത്തില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് പത്ത് ട്വീറ്റ് ഇട്ട മുഖ്യമന്ത്രിക്ക് വാളയാര്‍ പീഡനകേസില്‍ മൗനമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

തെളിവുകള്‍ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് വിഴുങ്ങുകയായിരുന്നു . കേരളാ പൊലീസിനെ സിപിഎം നോക്കുകുത്തിയാക്കിയെന്നും കെ.സുരേന്ദ്രന്‍ ആക്ഷേപിച്ചു

B4 Admin

Recent Posts

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

5 minutes ago

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

6 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

7 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

7 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

7 hours ago