Friday, December 19, 2025

സംസ്ഥാനത്തെ മൂന്ന് ബൂത്തുകളില്‍കൂടി റീ പോളിങ്:ഞായറാഴ്ച വോട്ടെടുപ്പ് നടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ബൂത്തുകളില്‍കൂടി റീ പോളിങ് നടത്താല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലും റീ പോളിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കള്ളവോട്ട് സ്ഥീരികരിച്ചതിനെ തുടര്‍ന്നാണിത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പ്പെട്ട ധര്‍മ്മടത്തെ ബൂത്ത് നമ്പര്‍ 52,53 ലും കാസര്‍ കോട് തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48ലും ആണ് റീപോളിങ്.

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ വ്യാഴാഴാച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും
.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഞായാറാഴ്ച രാജ്യത്തൊട്ടാകെ 59 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്

Related Articles

Latest Articles