Friday, January 2, 2026

സുൽത്താൻപൂരിൽ പാക്കിസ്ഥാൻ ഡ്രോൺ; പാക്ക് അതിർത്തിയിൽ നിരന്തരമായി ഡ്രോണുകൾ പറക്കുന്നതായി റിപ്പോർട്ട്; അന്വേഷണം ആരംഭിച്ച് പോലീസ്

ദില്ലി: കത്വ ജില്ലയിലെ സുൽത്താൻപൂർ പ്രദേശത്ത് പാക്കിസ്ഥാൻ ഡ്രോൺ കണ്ടെത്തി. ഡ്രോൺ പറക്കുന്നത്തു കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സൈന്യവും പോലീസും സംയുക്തമായി സ്ഥലത്ത് തിരച്ചിൽ നടത്തുന്നു.

അന്താരാഷ്‌ട്ര അതിർത്തികളിൽ നിരന്തരമായി ഡ്രോണുകൾ പറക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം. ഇത്തരത്തിൽ പറക്കുന്ന ഡ്രോണുകളിൽ അധികവും പാക്കിസ്ഥാന്റെ തന്നെയാണ്. അടുത്തിടെ ജമ്മുവിലെ ടോഫ് ഗ്രാമത്തിൽ ഡ്രോൺ ഉപേക്ഷിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ജമ്മു കശ്മീർ പോലീസ് കണ്ടെടുത്തു. എകെ റൈഫിൾ, മാഗസിനുകൾ, 40 എകെ റൗണ്ടുകൾ, സ്റ്റാർ പിസ്റ്റൾ, പിസ്റ്റൾ റൗണ്ടുകൾ, ചൈനീസ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. വിഷയത്തിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്.

ഹരിയാനയിലെ അംബാല എയർഫോഴ്സ് സ്റ്റേഷന് ചുറ്റും തുടർച്ചയായി സംശയാസ്പദമായ രണ്ട് ഡ്രോണുകൾ പറക്കുന്നത് കണ്ടെത്തി. അനധികൃത ഡ്രോണുകൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകത്തിന് ചുറ്റും ഡ്രോൺ പറത്തിയതിന് രണ്ട് ബംഗ്ലാദേശികൾ അറസ്റ്റിലായിരുന്നു.

Related Articles

Latest Articles