പ്രതീകാത്മക ചിത്രം
ശ്രീനഗർ : ഒരു സമയത്ത് ഭീതിയുടെ താഴ്വരയായിരുന്ന ഭൂമിയിലെ സ്വർഗമായ ജമ്മു കശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. അടുത്തിടെ നടന്ന ജി20 ടൂറിസം മീറ്റിംഗിനെത്തുടർന്ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാരികളുടെ വരവ് കുത്തനെ വർദ്ധിക്കുന്നു എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗസ്ത് 31 വരെ മുൻവർഷത്തെ അപേക്ഷിച്ച് 1 കോടി 28 ലക്ഷം വിനോദ സഞ്ചാരികളാണ് ജമ്മു കശ്മീർ സന്ദർശിച്ചതെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട തൊഴിൽ അവസരങ്ങളും വർധിച്ചതിനാൽ യുവജനങ്ങളും പുതിയ മാറ്റത്തിൽ അതീവ സന്തുഷ്ടരാണ്
“2023 അവസാനത്തോടെ വിനോദസഞ്ചാരികളുടെ വരവ് 2.25 കോടി കവിയും . കൂടാതെ, ജി20 വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ശേഷം വിദേശ വിനോദസഞ്ചാരികളുടെ വരവ് 59% വർധിച്ചു. ഈ കണക്കുകൾ ജമ്മു കശ്മീരിൽ സംഭവിച്ച മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു.ജി 20 ഉച്ചകോടിയുടെ വിജയം, വിനോദസഞ്ചാരികളുടെ വരവ്, വിദേശ വിനോദസഞ്ചാരികളുടെ അഭൂതപൂർവമായ വർദ്ധനവ് എന്നിവ ജമ്മു കശ്മീരിലെ നിലവിലുള്ള സമാധാനത്തെക്കുറിച്ചും മാറിയ സാഹചര്യത്തെക്കുറിച്ചും ലോകത്തോട് പറയുന്നു. നിരവധി പതിറ്റാണ്ടുകളായി, വിഘടനവാദം, തീവ്രവാദം, സ്വജനപക്ഷപാതം എന്നിവ കാരണം കശ്മീരും അവിടുത്തെ ജനങ്ങളും കഷ്ടപ്പെടേണ്ടി വന്നു. ഇന്ന് ജനങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പ്രകാശകിരണം എത്തിയിരിക്കുന്നു. പല മേഖലകളിലും കശ്മീർ കുതിക്കുകയാണ് “ വർണർ മനോജ് സിൻഹ പറഞ്ഞു.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…