Kerala

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട്

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായി റിപ്പോർട്ട്.

മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും നവജാത ശിശുവും ജൂലൈ ആദ്യ വാരമാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണങ്ങളും സംഭവിച്ചത്.

ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഡോക്ടർമാരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും.

ഗർഭിണിയായ 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നു. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.

ഇതിനിടയിൽ ഐശ്വര്യയ്ക്ക് അമിത രക്തസ്രാവം ഉണ്ടായി. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. അടുത്ത ദിവസം നവജാത ശിശുവും മരിച്ചു.

ചികിത്സാപിഴവാണ് മരണകാരണമെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Anusha PV

Recent Posts

ഭാര്യയും മകനും തന്നെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രി ! ആരോപണങ്ങൾക്കടിസ്ഥാനം സ്വത്ത് വിൽക്കാനുള്ള ശ്രമം തടഞ്ഞതെന്ന പ്രതികരണവുമായി ഭാര്യ

ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…

28 mins ago

ഗവർണർക്ക് തിരിച്ചടി !കേരളാ സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി

കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി.സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത…

39 mins ago

യൂറോപ്പ് യാത്രകള്‍ക്കു ചെലവേറും, ഷെങ്കന്‍ വീസ ഫീസ് 12% വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…

2 hours ago

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട !അന്ത്യവിശ്രമം തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…

2 hours ago

കൊടകര കുഴല്‍പ്പണക്കേസില്‍ എഎപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് ഇഡി

ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി

2 hours ago