Covid 19

കൊവിഡ് വാക്സിൻ ; രാജ്യത്തിതുവരെ നൽകിയത് 218.80 കോടി വാക്സിനുകൾ

ന്യൂഡല്‍ഹി: ഇന്ന് രാവിലെ വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിനുകളുടെ എണ്ണം 218.80 കോടി (2,18,80,50,600) കവിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ 3,44,525 ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ 12-14 പ്രായപരിധിയിലുള്ളവർക്കുള്ള കൊവിഡ് -19 വാക്സിനേഷൻ 2022 മാർച്ച് 16 മുതലാണ് ആരംഭിച്ചത്. ഇതുവരെ 4.10 കോടിയിലധികം (4,10,44,847) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി.

18 നും 59 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് -19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.നിലവിൽ 34,598 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇത് മൊത്തം കേസുകളുടെ 0.08 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,481 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,40,36,152 ആയി.

ദേശീയ രോഗമുക്തി നിരക്ക് 98.74 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Anusha PV

Recent Posts

ഫോണും വേണ്ട ആഭരണങ്ങളും വേണ്ട, രോഗിയെ പരിചരിച്ചാൽ മതി! നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ്; നിയമം ലംഘിച്ചാൽ കർശന നടപടി !

ദില്ലി: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. ആശുപത്രിയിലെ മൊബൈൽ…

13 mins ago

‘മരുമകൾക്ക് തന്നോട് പ്രണയം,​ ശാരീരിക ബന്ധത്തിലേർപ്പെടാനും വിവാഹം കഴിക്കാനും നിർബന്ധിക്കുന്നു’; മകന്റെ ഭാര്യയിൽ നിന്നും രക്ഷിക്കണമെന്ന് അമ്മായിയമ്മ

മരുമകള്‍ തന്നെ പ്രണയിക്കുന്നുവെന്ന വിചിത്ര പരാതിയുമായി അമ്മായിയമ്മ പോലീസ് സ്റ്റേഷനിൽ. താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കാനും മരുമകൾ…

31 mins ago

മോദി അമ്മയോടൊപ്പമുള്ള ചിത്രവുമായി വിദ്യാർത്ഥി !വികാരാധീനനായി പ്രധാനമന്ത്രി

മോദി അമ്മയോടൊപ്പമുള്ള ചിത്രവുമായി വിദ്യാർത്ഥി പെൺകുട്ടിയ്ക്ക് സർപ്രൈസ് ,നൽകി പ്രധാനമന്ത്രി ,വീഡിയോ വൈറൽ

51 mins ago

അമിത് ഷായുടെ വ്യാജ വീഡ‍ിയോ ഒറ്റപ്പെട്ട സംഭവമല്ല! തനിക്കെതിരെ കേരളത്തിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്; നുണ പ്രചരണം നടത്തി വോട്ട് നേടുക മാത്രമാണ് കോൺ​ഗ്രസിന്റെ ഏക മാ​ർ​ഗമെന്ന് രാജീവ് ചന്ദ്രശേഖർ

ദില്ലി: അമിത് ഷായുടെ വ്യാജ വീഡ‍ിയോ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്.…

1 hour ago

ആര് പറയുന്നത് ശരി? നിര്‍ണായക തെളിവ് ശേഖരിക്കാനൊരുങ്ങി പോലീസ്; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി…

1 hour ago

പിണറായി വിജയൻ കുടുങ്ങുമോ ? എസ് എൻ സി ലാവ്‌ലിൻ കേസിൽ അന്തിമ വിചാരണ ഇന്ന് തുടങ്ങും

ദില്ലി : മാസപ്പടി വിവാദം കെട്ടടങ്ങും മുൻപേ പിണറായി വിജയന് അടുത്ത കുരുക്ക്. എസ് എൻ സി ലാവ്‌ലിൻ കേസിൽ…

2 hours ago