തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ് : അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ ശാസിച്ചത് ഒരിക്കലും ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന നിരീക്ഷണവുമായി തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് പ്രതികരിക്കാതിരിക്കാൻ കഴിയില്ല, അവിഹിത ബന്ധത്തിന് ഭാര്യയെ ഭര്‍ത്താവ് ശാസിക്കുന്നത് ഒരുതരത്തിലും ആത്മഹത്യക്ക് പ്രേരണയാകില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി.
‘ഭാര്യ മറ്റൊരാളുമായി അവിഹിതമായ അടുപ്പം പുലര്‍ത്തുന്നത് യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സമൂഹ്യമായും പ്രതികൂലമായി ബാധിക്കും. ഭാര്യക്ക് മറ്റൊരുളമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് വെറുതിയിരിക്കാന്‍ ആകില്ല’, ഉത്തരവില്‍ പറയുന്നു.
ഇത്തരത്തിൽ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.സുരേന്ദറിന്റെ ഉത്തരവ്. ഭാര്യയുടെ അവിഹിതബന്ധം കുടുംബബന്ധത്തേയും ഭര്‍ത്താവുമായുള്ള ബന്ധത്തേയും പ്രതികൂലമായി ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു .
ആത്മഹത്യചെയ്ത ആളുമായി അവിഹിത ബന്ധം പുലര്‍ത്തിയ ആളെയാണ് ആത്മഹത്യാ കേസില്‍ പ്രതിയാക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയ കോടതി മറ്റൊരാളുമായി അവിഹിത ബന്ധമില്ലെങ്കില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരായ ആരോപണങ്ങള്‍ മനസ്സിലാക്കാമായിരുന്നുവെന്നും എന്നാല്‍, ഈ സംഭവത്തില്‍ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…