Sunday, December 21, 2025

ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനം ! പുതിയ നീക്കവുമായി ദൗത്യ സംഘം; ടണലിലിൽ തടയണക്കെട്ടിയ ശേഷം മാൻ ഹോളിലൂടെ വെള്ളം പമ്പ് ചെയ്യുന്നു ; നാവിക സേനയുടെ ആറംഗ സ്‌കൂബാ സംഘം തലസ്ഥാനത്തെത്തുക ആറരയോടെ

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാ പ്രവർത്തനത്തിൽ പുതിയ നീക്കവുമായി ദൗത്യ സംഘം. ടണലിലിൽ തടയണക്കെട്ടിയ ശേഷം മാൻ ഹോളിലൂടെ വെള്ളം പമ്പ് ചെയ്തു കേറ്റിയ ശേഷം തടയണ പൊളിച്ച് ഉള്ളിൽ കെട്ടിക്കിടക്കുന്ന മാലിന്യം പുറത്തേക്ക് കൊണ്ട് വരാനാണ് നീക്കം. ഉള്ളിൽ ജോയി കുടുങ്ങി കിടക്കുന്നുണ്ട് എങ്കിൽ മാലിന്യങ്ങൾക്കൊപ്പം പുറത്തു വരും എന്നാണ് ദൗത്യ സംഘം പ്രതീക്ഷിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്നാണ് തടയണ കെട്ടുന്നത്. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള മാൻ ഹോളിലാണ് വെള്ളം പമ്പ് ചെയ്യുക. അതേസമയം നാവിക സേനയുടെ ആറംഗ സ്‌കൂബാ സംഘം ആറരയോടെ തലസ്ഥാനത്തെത്തും

നേരത്തെ സംഭവത്തിൽ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു . ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

ഉച്ചയോടെ ശരീര ഭാഗമെന്ന് കരുതുന്ന വസ്തു റോബോട്ടിക് ക്യാമറയിൽ പതിഞ്ഞെങ്കിലും സ്ജകൂബാ ടീം ടണലിനുള്ളിൽ പ്രവേശിച്ച് നടത്തിയ പരിശോധനയിൽ ഇത് ചാക്ക് കെട്ടാണെന്ന് മനസിലായി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നേവി സംഘം വൈകുന്നേരത്തോടെ തലസ്ഥാനത്തെത്തും. സംഘം കൊച്ചിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.

ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായി സ്ഥലത്ത് ഉണ്ട്. മാലിന്യം കട്ടിയായി അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തിയിരിക്കുകയാണ്. തോട്ടിലടിഞ്ഞ മാലിന്യം മൂലം തെരച്ചിൽ പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യവുമുണ്ടായി.

Related Articles

Latest Articles