ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് നവ ഇന്ത്യക്കുള്ള ബഡ്ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 21ാം നൂറ്റാണ്ടിന്റെ പ്രതീക്ഷകളെ സഫലീകരിക്കുന്ന ബഡ്ജറ്റാണിതെന്നും കാര്‍ഷിക മേഖലയിലെ മാറ്റങ്ങളിലൂടെ പുതിയ ഇന്ത്യക്കായുള്ള രൂപരേഖയാണിതെന്നും മോദി പറഞ്ഞു. ബഡ്ജറ്റിലൂടെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും ഗുണം ലഭിക്കും. നികുതി ഘടനകളെ ഏറ്റവും ലളിതമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംരംഭങ്ങളെ ശക്തിപ്പെടുത്താനും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും കൂടാതെ നികുതി സമ്പ്രദായം ലളിതമാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ്വ്യവസ്ഥയെ 5 ട്രില്യണ്‍ ഡോളറാക്കി ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

