Revenge for arrest in cannabis case; 20-year-old sets excise jeep on fire after waiting for a year; Finally caught
കോതമംഗലം: എറണാംകുളം കോതമംഗലത്ത് എക്സൈസിന്‍റെ ജീപ്പ് കത്തിച്ച 20 കാരൻ അറസ്റ്റിൽ. പുന്നേക്കാട് സ്വദേശി ജിത്തു ആണ് പോലീസിന്റെ പിടിയിലായത്. ജിത്തുവിനെതിരെ കഴിഞ്ഞ വർഷം എക്സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് എക്സൈസിന്‍റെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തിയത്. ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയായിരുന്നു. തൊട്ടടുത്തുള്ള വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും ഓടിയെത്തിയാണ് തീയണച്ചത്. ജീപ്പിന്‍റെ പിറക് വശത്തെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. ഇതിനിടയിൽ ജിത്തു ഓടി രക്ഷപ്പെട്ടു.
ജീപ്പിന്റെ പിന്‍വശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ചാണ് യുവാവ് തീയിട്ടത്. എക്സൈസ് നൽകിയ പരാതിയിൽ കോതമംഗലം പോലീസിന്‍റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ എക്സൈസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജിത്തു പിടിയിലാകുന്നത്.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…