Kerala

ശമനമില്ലാതെ കോവിഡ്; ലോക്ക്ഡൗൺ ഇളവുകൾ കൂട്ടുമോ? പ്രത്യേക അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ഇന്ന് ചേരും.വിദ​ഗ്ധസമിതിയംഗങ്ങളും
മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തിൽ വ്യാപന സാഹചര്യവും, വിലയിരുത്തിയാകും കൂടുതൽ ഇളവുകളിലെ തീരുമാനം.

എന്നാൽ കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും. അതിനുശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല. പെരുന്നാൾ കണക്കിലെടുത്ത് ഞായറാഴ്ച്ചയാണെങ്കിലും നാളെ കടകൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാക്സിനേഷന്റെ സർട്ടിഫിക്കേറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കും. എന്നാൽ രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല. ഇവർ ആർട്ടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

4 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

5 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

5 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

17 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

17 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

18 hours ago