Sunday, May 5, 2024
spot_img

കോവിഡ് വ്യാപനം,കേരളത്തെ കുടഞ്ഞ് ഐഎംഎ… മിണ്ടാട്ടം മുട്ടി പിണറായി | IMA

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇനിയും ശമിച്ചിട്ടില്ലാത്ത അവസ്ഥയിൽ സംസ്ഥാനത്തെ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കൊവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്നും ഐഎംഎ പറയുന്നു. അതേസമയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അശാസ്ത്രീയമായ നിലപാടുകള്‍ ഈയിടെയായി കണ്ടുവരുന്നെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം.

ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന ലോക്ക് ഡൗണ്‍ നിയന്ത്ര ണങ്ങള്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് കാരണമാകുന്ന രീതിയില്‍ ആയി മാറിയിരിക്കുന്നു. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ കോവിഡ് രോഗികൾ കുറയുകയാണ് എന്ന് സർക്കാർ കരുതുന്നു എന്നാൽ ദിനം പ്രതി കൂടാനുള്ള അവസരമാണിത്. എന്നാൽ ഇതിലൂടെ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്നു.

Related Articles

Latest Articles