- ജനുവരി 1: കൂടത്തായി കൊലപാതക പരമ്ബരക്കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയടക്കം നാല് പ്രതികള്‍.
- ജനുവരി 12: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കി. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആല്‍ഫ സെറീന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീകോടതിയുടെ നിര്‍ദേശപ്രകാരം ജനുവരി 11, 12 തീയതികളില്‍ പൊളിച്ചുനീക്കിയത്.
- മാര്‍ച്ച് 24: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
- ജൂൺ 6: പടക്കം പൊട്ടി പരിക്കേറ്റ് ഗർഭിണി ആന ചെരിഞ്ഞു
പാലക്കാട് ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു കടിച്ച് ചെരിഞ്ഞ സംഭവം രാജ്യത്ത് തന്നെ ചർച്ചയായിരുന്നു. ജൂൺ ആദ്യവാരമാണ് വാർത്ത പുറത്ത് വരുന്നത്. - ജുലൈ 30: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കത്തിനാണ് വഴിവെച്ചത്. 14.8 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണമായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്.
- ഓഗസ്‌റ്റ് 6: ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ 60ലേറെ പേർ മരിച്ചു.
- ഓഗസ്‌റ്റ് 7: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റ് ഉള്‍പ്പെടെ 18 പേര്‍ മരിച്ചു.
- സെപ്തംബർ 19: എറണാകുളത്ത് നിന്ന് അൽഖ്വയ്ദ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തതും ഇതേ വർഷമാണ്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് എൻഐഎയുടെ പിടിയിലായത്.
- ഒക്ടോബര്‍ 15: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94)യുടെ വിയോഗം ആധുനിക മലയാള കവിതയിലെ ഒരു യുഗത്തിന് അന്ത്യം കുറിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്.
- ഡിസംബര്‍ 23: 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ വിധി. ഫാ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സി. സെഫിയ്ക്ക് ജീവപര്യന്തവും ശിക്ഷ.

