Celebrity

ഋഷഭ് പന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി, അണുബാധ ഒഴിവാക്കാൻ പ്രൈവറ്റ് സ്യൂട്ടിലേക്ക് മാറ്റി; താരത്തെ കാണാൻ ആശുപത്രിയിൽ ആരാധക പ്രവാഹം

ഡെറാഡൂൺ: കാറപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്രൈവറ്റ് സ്യൂട്ടിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അണുബാധ ഉണ്ടാകാനിടയുള്ളതിനാലാണ് പ്രത്യേക സ്യൂട്ടിലേക്ക് മാറ്റുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി .

താരത്തിനെ കാണാനായി ആശുപത്രിയിൽ ആയിരങ്ങളാണ് ഒഴുകിത്തയെത്തുന്നത്. സന്ദർശകരുടെ എണ്ണം ഉയരുന്നതിൽ ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ ആശങ്ക പ്രകടിപ്പിച്ചു. അപകടത്തിൽ പന്തിന്റെ നെറ്റിയിൽ രണ്ടിടത്ത് പരിക്കുണ്ട്. വലതുകാൽമുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.നെറ്റിയിലെ പരിക്കിന് കഴിഞ്ഞ ദിവസം പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയിരുന്നു.

അതെ സമയം താരത്തിന്റെ ചികിത്സ ചെലവുകൾ ഉത്തരാഖണ്ഡ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചിരുന്നു. ജീവൻ പണയപ്പെടുത്തി ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

anaswara baburaj

Recent Posts

കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി അഖിൽ അപ്പു തമിഴ്നാട്ടിൽ നിന്നും പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. കൊലപാതകം നടത്തിയ…

24 mins ago

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

10 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

10 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

10 hours ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

11 hours ago