rishabh-shetty-meets-rajaniganth-to-seek-blessings
ചെന്നൈ : ഗുരുവിനെ കാണാൻ ശിഷ്യനെത്തി. കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി തമിഴകത്തിന്റെ ഇതിഹാസ നടനും സ്റ്റൈൽ മന്നനുമായ രജനികാന്തിനെ സന്ദർശിച്ചു. സിനിമ പോലെ തന്നെ സ്വകാര്യ ജീവിതത്തിലും ഭാരതീയ സംസ്‌ക്കാരം നിലനിർത്തുന്നയാളാണ് ഋഷഭ് ഷെട്ടി.
തന്റെ ഗുരുവായ രജനികാന്തിനെ കണ്ട് കാല് തൊട്ട് വന്ദിച്ച് ഋഷഭ് ഷെട്ടി അനുഗ്രഹം വാങ്ങി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹവുമായി ഏറെ നേരം സംസാരിച്ചിരുന്നിട്ടാണ് നടൻ മടങ്ങിയത്.
ഋഷഭ് ഷെട്ടിയുടെ കാന്താരയെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും രംഗത്തെത്തിയിരുന്നു. ഈ ചിത്രം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും ഋഷഭ് ഷെട്ടിയുടെ പ്രകടനത്തില്‍ താന്‍ മനംമയങ്ങിയെന്നുമാണ് രജനി പറഞ്ഞത്. കാന്താരയെ ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍പീസ് എന്ന് വിളിച്ച അദ്ദേഹം സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍ എന്നീ നിലകളില്‍ ഋഷഭ് ഷെട്ടിയുടെ കഴിവ് അത്ഭുതപ്പെടുത്തി എന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങള്‍ ഞങ്ങളെ ഒരു തവണ പ്രശംസിച്ചാല്‍ ഞങ്ങള്‍ ആയിരം തവണ നിങ്ങളെ പ്രശംസിക്കും. നന്ദി രജനീകാന്ത് സാര്‍. കാന്താരയെക്കുറിച്ചുള്ള അങ്ങയുടെ വാക്കുകളില്‍ എക്കാലവും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു എന്നാണ് റിഷഭ് ഷെട്ടിയുടെ ട്വീറ്റ്.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…