Saturday, December 27, 2025

പുതിയ ഓഫീസിൽ പൂജ നടത്തി ഹൈന്ദവ വിശ്വാസങ്ങളോടെ ഋഷി സുനക് പ്രവേശിച്ചു;ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ദില്ലി : യുകെയിലെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് ചൊവ്വാഴ്ച തന്റെ പുതിയ ഓഫീസിൽ പ്രവേശിക്കുന്നതിനുമുമ്പ് അഭിമാനത്തോടെ തന്റെ ഹിന്ദു മതപരമായ ആചാരങ്ങൾ നടത്തി.സുനക് പൂജ ചെയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി എന്ന നിലയിൽ ഋഷി സുനക് തന്റെ അനുയായികൾക്ക് നേരെ കൈവീശി കാണിക്കുമ്പോൾ കൈയിൽ ചുവന്ന ധരിച്ച് കാണപ്പെട്ട വിഡിയോയും നേരെത്തെ പ്രചരിച്ചിരുന്നു. സുനക് തന്റെ ഹൈന്ദവ വിശ്വാസവും പൈതൃകവും പരസ്യമായി പ്രകടിപ്പിക്കുന്നത് ഇത് ആദ്യ സംഭവമല്ല.

ബ്രിട്ടനിലെ ധനമന്ത്രിയായി നിയമിതനായപ്പോഴും ഭഗവദ് ഗീതയിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോഴും സുനക് തന്റെ വിശ്വാസങ്ങൾ പിന്തുടർന്നിരുന്നു. ഇപ്പോഴിതാ, യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശംസ നേടിയ ഹിന്ദു എംപിക്കും ഭാര്യയ്‌ക്കുമൊപ്പം ലണ്ടനിൽ ‘ഗോ പൂജ’ നടത്തിയിരിക്കുകയാണ്.

ദൃശ്യങ്ങളിൽ സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും മറ്റ് നിരവധി ഹിന്ദുക്കൾക്കൊപ്പം ഒരു പശുവിനൊപ്പം ‘ഗോപൂജ’ നടത്തുന്നുണ്ട്. കൂടാതെ, തന്റെ മതവിശ്വാസങ്ങളെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്നുണ്ട്.

ഭഗവത് ഗീത നെഞ്ചോട് ചേർക്കുന്ന ഈ മനുഷ്യന് ഈ നാടിന്റെ സംസ്ക്കാരത്തിന്റെ ഓരോ നേരിയ സ്പന്ദനവുമറിയാം എന്നതാണ് അദ്‌ഭുതം. ഇതാണ് അദ്ദേഹത്തെ ഇന്ത്യാക്കാരുടെ പ്രിയങ്കരനാക്കുന്നത്. ഐ.​ടി ഭീ​മ​ന്മാ​രാ​യ ഇ​ൻ​ഫോ​സി​സി​ന്റെ സ​ഹ​സ്ഥാ​പ​ക​നാ​യ എ​ൻ.​ആ​ർ. നാ​രാ​യ​ണ​മൂ​ർ​ത്തി​യു​ടെ​യും എ​ഴു​ത്തു​കാ​രി സു​ധ മൂ​ർ​ത്തി​യു​ടെ​യും മ​ക​ൾ അ​ക്ഷ​ത മൂ​ർ​ത്തി​യാ​ണ് ​ഋ​ഷി​യു​ടെ ഭാ​ര്യ.

Related Articles

Latest Articles