കെപിസിസി അധ്യക്ഷൻ കെ സുധാകരനൊപ്പമുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയതായി ആര്‍ ജെ സൂരജ്. കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ആര്‍ ജെ സൂരജ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഭവം വെളിപ്പെടുത്തിയത്. വിമാനത്തിൽ ഒഴിഞ്ഞു കിടന്നിരുന്ന സീറ്റുകളിൽ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാൽ അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു.
അതേസമയം തന്റെ ജോലി ചെയ്‌ത എയര്‍ഹോസ്റ്റസിനെ സസ്പന്റ് ചെയ്യാൻ പോകുകയാണെന്നും സുധാകരന്റെ ഒപ്പം ഉണ്ടായിരുന്ന വ്യക്തി ഭീഷണിമുഴക്കിയതായും സൂരജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ ജോലി ചെയിതതിനാണോ എയര്‍ഹോസ്റ്റസിനെ സസ്പന്റ് ചെയ്യാൻ തീരുമാനിച്ചതെന്നും രൂക്ഷമായി സൂരജ് വിമർശിച്ചു. കൂടാതെ എംപിയും കൂട്ടരും എയര്‍ഹോസ്റ്റസിനെ സസ്പന്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും സൂരജ് കുറിപ്പിലൂടെ വ്യക്തമാക്കി.

