Kerala

സ്ഥിരം നിയമനം ഉറപ്പുകിട്ടാതെ പിന്നോട്ടുപോകില്ല; ഭിന്നശേഷിക്കാരുടെ റോഡ് ഉപരോധം തുടരുന്നു, മൂവായിരത്തിലേറെ ഭിന്നശേഷിക്കാർ നീതിക്കായി തെരുവിൽ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍കാലികമായി ജോലി ചെയ്ത ശേഷം പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചാണ് സമരം. റോഡിലെ പ്രതിഷേധം ഇന്നലെയാണ് ആരംഭിച്ചത്. അവശതകള്‍ക്കിടയിലും നീതി കിട്ടുംവരെ റോഡില്‍ പ്രതിഷേധം തുടരാനാണ് തീരുമാനം. സമരം ശക്തമായതോടെ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം നിലച്ചു.

മന്ത്രിയോ മന്ത്രി ഓഫിസില്‍ നിന്നുള്ളഉത്തരവാദപ്പെട്ടവരോ ജില്ലാ കളക്ടറോ നേരിട്ടെത്തി ചര്‍ച്ച നടത്തി ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരക്കാരുടെ നിലപാട്. എഡിഎം ചര്‍ച്ച നടത്താമെന്ന് ഇന്നലേയും അറിയിച്ചിരുന്നെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല.

മൂവായിരത്തിലേറെ ഭിന്നശേഷിക്കാരാണ് സ്ഥിര നിയമനം കാത്തിരിക്കുന്നത്.കാല് വയ്യാത്തവര്‍ മുതല്‍ ബധിരരും മൂകരും ആയവര്‍ വരെ പ്രതിഷേധത്തിനെത്തിയിട്ടുണ്ട്. എംപ്ലോയ്മെന്‍റ് എക്സേഞ്ച് വഴി 2004 മുതല്‍ താത്കാലിക ജോലി ചെയ്ത് പിരിച്ചുവിട്ടവര്‍ക്ക് ഇത് അതിജീവന സമരമാണ്. റോഡ് ഉപരോധം റോ‍ഡില്‍ കിടന്നുള്ള പ്രതിഷേധമായിരുന്നു ഇന്നലെ .

2003 വരെ താത്കാലികമായി ജോലി ചെയ്ത എല്ലാ ഭിന്നശേഷിക്കാരേയും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച്‌ 2013ല്‍ സ്ഥിരപ്പെടുത്തി. ഫെബ്രുവരി 28 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം നടത്തിയായിരുന്നു ആദ്യഘട്ട സമരം. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എഡിഎം ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി. ഇത് നടപ്പാകാതെ വന്നതോടെയാണ് അവശതകള്‍ മറികടന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭിന്നശേഷിക്കാര്‍ നീതി തേടി തെരുവിലിറങ്ങിയത്.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

9 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

9 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

10 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

11 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

11 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

12 hours ago