Wednesday, December 24, 2025

ഒമാനില്‍ പാറ ഇടിഞ്ഞുവീണു ; അഞ്ചുപേർക്ക് ദാരുണാന്ത്യം

ഒമാൻ ; ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അല്‍-ആരിദ് പ്രദേശത്താണ് സംഭവം നടന്നത് .ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

അഞ്ച് പേർ മരണപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ട്. അപടത്തില്‍പെട്ട മറ്റ് അഞ്ച് പേരെ രക്ഷപെടുത്തിയതായും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

Related Articles

Latest Articles