ദില്ലി : ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗില്ലാകും ഏകദിനത്തിലും ടീമിനെ നയിക്കുക. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിൽ തിരിച്ചെത്തി. 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഗില്ലിനെ നായകനാക്കുന്നതെന്നാണ് വിവരം . മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്. 2027 ഒക്ടോബര്‍-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ഏകദിന മത്സരങ്ങളിൽ ഉപനായകനായി ശ്രേയസ്സ് അയ്യർ ടീമിലിടംപിടിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല. യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഏകദിന ടീമിലിടം നേടി. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചു.
ടി20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാര്‍ യാദവാണ് നയിക്കുന്നത്. ഗില്‍ വൈസ് ക്യാപ്റ്റനായി തുടരും. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

