ദില്ലി: കർണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോൻസി അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ മുൻ മന്ത്രി റോഷൻ ബേഗ് അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോഷൻ ബേഗിനെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ അറിയിച്ചു.
റോഷൻ ബേഗിനെ എംഎൽഎ
സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. 2019 ജൂണിൽ കോൺഗ്രസ് റോഷനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിക്ഷേപകർക്ക് വൻ ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നതാണ് കേസ്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎ ഗ്രൂപ്പ് പോൺസി നിക്ഷേപ പദ്ധതിവഴി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതിലായിരുന്നു സിബിഐ അന്വേഷണം നടക്കുന്നത്. നിക്ഷേപകർക്ക് പണം നഷ്ടമാകുകയും സ്ഥാപകനായ മൻസൂർ ഖാൻ വിദേശത്തേക്ക് കടക്കുകയുമായിരുന്നു. ഇതോടെ ആയിരക്കണക്കിന് നിക്ഷേപകർ വഞ്ചിക്കപ്പെട്ടു.
മൻസൂർ ഖാനെ പിന്നീട് അറസ്റ്റ് ചെയുകയുണ്ടായി. റോഷൻ 400 കോടി കൈമാറിയെന്നും തിരികെ നല്കിയില്ലെന്നും പറയുന്ന ഓഡിയോ മൻസൂർ വിദേശത്തുവെച്ച് പുറത്തുവിട്ടിരുന്നു.
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…