Saturday, October 3, 2026

കോൺഗ്രസ് മുൻ മന്ത്രിയുടെ വീരകഥകൾ; തട്ടിപ്പ് നടത്തി നിക്ഷേപകരെ കബളിപ്പിച്ചു, അടിച്ചു മാറ്റിയത് 4000 കോടി

ദില്ലി: കർണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോൻസി അഴിമതിയുമായി ബന്ധപ്പെട്ട്​ കോൺഗ്രസിന്റെ മുൻ മന്ത്രി റോഷൻ ബേഗ്​ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു.വ്യക്തമായ തെളിവുകളുടെ അടിസ്​ഥാനത്തിലാണ്​ റോഷൻ ബേഗിനെ അറസ്​റ്റ്​ ചെയ്​തതെന്ന്​ സിബിഐ അറിയിച്ചു.

റോഷൻ ബേഗിനെ എംഎൽഎ
സ്​ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. 2019 ജൂണിൽ കോൺഗ്രസ്​ റോഷനെ സസ്​പെൻഡ്​ ചെയ്യുകയും ചെയ്​തിരുന്നു. നിക്ഷേപകർക്ക്​ വൻ ലാഭം വാഗ്​ദാനം ചെയ്​ത്​ കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തുവെന്നതാണ്​ കേസ്​.
ബംഗളൂരു ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎ ഗ്രൂപ്പ്​ പോൺസി നിക്ഷേപ പദ്ധതിവഴി കോടിക്കണക്കിന്​ രൂപ തട്ടിയെടുത്തതിലായിരുന്നു സിബിഐ അന്വേഷണം നടക്കുന്നത്. നിക്ഷേപകർക്ക്​ പണം നഷ്​ടമാകുകയും സ്​ഥാപകനായ മൻസൂർ ഖാൻ വിദേശത്തേക്ക്​ കടക്കുകയുമായിരുന്നു. ഇതോടെ ആയിരക്കണക്കിന്​ നിക്ഷേപകർ വഞ്ചിക്കപ്പെട്ടു.
മൻസൂർ ഖാനെ പിന്നീട്​ അറസ്​റ്റ്​ ചെയുകയുണ്ടായി. റോഷൻ 400 കോടി കൈമാറിയെന്നും തിരികെ നല്കിയില്ലെന്നും പറയു​ന്ന ഓഡി​യോ മൻസൂർ വിദേശത്തുവെച്ച്​ പുറത്തുവിട്ടിരുന്നു.

Related Articles

Latest Articles