കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍നിന്ന് ചീഞ്ഞ ഇറച്ചിയും പഴകിയ ഭക്ഷണവും പിടികൂടി. പരിശോധനയിൽ ഹോട്ടലിന്റെ ഗോഡൗണില്‍നിന്നും പഴകിയ ചിക്കനും മറ്റ് മാംസങ്ങളും കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കോര്‍പ്പറേഷന്റെ ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. പരിശോധനയിൽ ഭക്ഷണം മോശമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് സ്വദേശികൾക്കാണ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചത്. അതേസമയം പുതിയ ഇറച്ചിയാണ് കൊണ്ടുവന്നതെന്നും ചൂട് കാരണമാണ് കേടു വന്നതെന്നുമാണ് ഹോട്ടല്‍ ജീവനക്കാരുടെ വാദം.

