Kerala

സ്ഥിരമായി ആളുകളെ മർദ്ദനം; നിലവിൽ 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: ഗുണ്ടാ ആക്ട് കാപ്പ പ്രകാരം വൈഡ് മുജീബെന്ന മുജീബ് റഹ്മാനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവായി. പരപ്പനങ്ങാടി ചാപ്പപ്പടി യിലെ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്‌മാൻ (43) എന്നയാൾക്കെതിരെ തൃശൂർ റേഞ്ച് ഡി ഐ ജി യുടെ മലപ്പുറം റവന്യു ജില്ലയിൽ സഞ്ചലന നിയന്ത്രണ ഉത്തരവ് നിലവിൽ വന്നു. പരപ്പനങ്ങാടി എസ്എച്ച്ഒയുടെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസഥാനത്തിലാണ് ഉത്തരവ്.

പരപ്പനങ്ങാടി സ്റ്റേഷനിൽ മുജീബ് റഹ്‌മാനെതിരെ നിലവിൽ 11 കേസുകൾ ഉണ്ട്. അതിൽ അവസാന 7 കേസുകളിലാണ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്. പരപ്പനങ്ങാടി സ്വദേശിയായ റസാഖ് എന്നയാളെ 2016ൽ ആനങ്ങാടി എഎംഎൽപി സ്‌കൂളിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചത്, 2021 മാർച്ച് മാസത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടിയിൽ വച്ച് അസൈനാർ എന്നയാളെ ദേഹോപദ്രവം ഏൽപിച്ചത്, 2021 മാർച്ച് മാസത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടിയിൽ വച്ച് സക്കറിയ എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ചത്, 2021 മെയ് മാസത്തിൽ സെമീർ എന്നയാളെ ചാപ്പപ്പടിയിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചത് , 2021 മെയ് മാസത്തിൽ ഷംസു എന്നയാളെ ചാപ്പപ്പടിയിൽ വച്ച് ദേഹോപദ്രവം ഏൽപിച്ചത് എന്നീ കേസുകളിലേക്കാണ് മുജീബിനെതിരെ ഗൂണ്ടാ ആക്ട് പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

4 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

20 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

20 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

21 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

21 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

22 hours ago