General

ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് പിടികൂടി; നിലമ്പൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു

പാലക്കാട്: ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് ആര്‍ പി എഫ് പിടികൂടി. നിലമ്പൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തുനിന്നെത്ത് എത്തിച്ചതാണ് കഞ്ചാവ്. ധന്‍ബാദ് എക്സ്പ്രസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ആര്‍ പി എഫ് ക്രൈം ഇന്‍റലിജന്‍സ് പാലക്കാട് പിടികൂടിയത്.

രണ്ടു പായ്ക്കറ്റുകളലായി പൊതിഞ്ഞ് ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ക‍‌‌ഞ്ചാവ് കൊണ്ടുവന്നത്. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് സ്വാലിഹാണ് പിടിയിലായത്. രണ്ടു ദിവസം മുമ്പ് നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗമാണിയാള്‍ വിശാഖപട്ടണത്തേക്ക് പോയത്. മുമ്പും ഇയാള്‍ ഇത്തരത്തില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി ആര്‍ പി എഫ് പറഞ്ഞു.

കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വിശാഖപട്ടണത്തുനിന്നു വാങ്ങുന്ന ക‍ഞ്ചാവ് കേരളത്തില്‍ ഇരുപതിനായിരം രൂപയ്ക്ക് വിറ്റിരുന്നു എന്നാണ് പ്രതി നല്‍കിയ മൊഴി. കഞ്ചാവും പ്രതിയെയും എക്സൈസ് സംഘത്തിന് കൈമാറി.

Meera Hari

Recent Posts

മ_ര_ണ_ത്തെ വെല്ലുവിളിച്ച് ഭാരതത്തിനായി പോരാടിയ വീരൻ! പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര

മ_ര_ണ_ത്തെ വെല്ലുവിളിച്ച ഭാരതത്തിന്റെ വീര പുത്രൻ ! കാർഗിലിന്റെ സിംഹരാജാവ് ! പാകിസ്ഥാനെ വിറപ്പിച്ച പരം വീർ ചക്ര ക്യാപ്റ്റൻ…

44 mins ago

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

9 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

9 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

9 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

10 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

10 hours ago