ബീഹാറില്‍ റെയില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തിയതിന് എതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാര്‍ഥി സംഘടനകള്‍ വെളളിയാഴ്ച ‘ബീഹാര്‍ ബന്ദ്’ നടത്തും. കോണ്‍ഗ്രസും ആര്‍ജെഡി ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു.
റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കായി വീണ്ടുമൊരു പരീക്ഷ നടത്താനുളള തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികൾ പ്രക്ഷോഭമാരംഭിച്ചത്. നിരവധി ഉദ്യോഗാര്‍ത്ഥികളാണ് റെയില്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നിലയില്‍ പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് പരീക്ഷ റെയില്‍വേ (Railway) റദ്ദാക്കി.
പരീക്ഷ രണ്ട് ഘട്ടമായി നടത്താനുളള റെയില്‍വേയുടെ തീരുമാനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ജനുവരി 15ന് ആദ്യത്തെ പരീക്ഷ നടന്നിരുന്നു. ഈ പരീക്ഷയില്‍ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുളള തീരുമാനത്തിന് എതിരെ പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നത്. നിയമന നടപടികൾ റെയിൽവേ നിർത്തിയിട്ടും ബീഹാർ സംഘർഷത്തിന് അയവ് വരാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലാം ദിനവും റെയിൽ ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചില്ല. ഗയ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പ്രക്ഷോഭകർ ട്രെയിനിനു തീവച്ചിരുന്നു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…