Thursday, September 24, 2026

റെയില്‍വേ പരീക്ഷയ്‌ക്കെതിരെ പ്രതിഷേധം കത്തുന്നു; ബിഹാറിൽ നാളെ ബന്ദ്

ബീഹാറില്‍ റെയില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തിയതിന് എതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാര്‍ഥി സംഘടനകള്‍ വെളളിയാഴ്ച ‘ബീഹാര്‍ ബന്ദ്’ നടത്തും. കോണ്‍ഗ്രസും ആര്‍ജെഡി ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു.

റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കായി വീണ്ടുമൊരു പരീക്ഷ നടത്താനുളള തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികൾ പ്രക്ഷോഭമാരംഭിച്ചത്. നിരവധി ഉദ്യോഗാര്‍ത്ഥികളാണ് റെയില്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നിലയില്‍ പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് പരീക്ഷ റെയില്‍വേ (Railway) റദ്ദാക്കി.

പരീക്ഷ രണ്ട് ഘട്ടമായി നടത്താനുളള റെയില്‍വേയുടെ തീരുമാനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ജനുവരി 15ന് ആദ്യത്തെ പരീക്ഷ നടന്നിരുന്നു. ഈ പരീക്ഷയില്‍ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുളള തീരുമാനത്തിന് എതിരെ പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നത്. നിയമന നടപടികൾ റെയിൽവേ നിർത്തിയിട്ടും ബീഹാർ സംഘർഷത്തിന് അയവ് വരാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലാം ദിനവും റെയിൽ ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചില്ല. ഗയ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പ്രക്ഷോഭകർ ട്രെയിനിനു തീവച്ചിരുന്നു.

Related Articles

Latest Articles