Monday, December 15, 2025

ശക്തമായ നിലപാടിൽ ആർഎസ്എസും ട്രസ്റ്റ് ഭാരവാഹികളും; കാര്യാലയം നിർമ്മിക്കാൻ സന്ദീപ് വാര്യരുടെ ഭൂമി വേണ്ട എന്ന് തീരുമാനം

തിരുവനന്തപുരം : ആർ എസ് എസ് കാര്യാലയം നിർമ്മിക്കാൻ സന്ദീപ് വാര്യർ വിട്ട് നൽകിയ സ്ഥലം സ്വീകരിക്കേണ്ടെന്ന് ആർ എസ് എസ്. സ്ഥലം വേണ്ടെന്ന നിലപാടിലാണ് പ്രദേശികമായി രൂപീകരിച്ച ട്രസ്‌റ്റ് ഭാരവാഹികളും. ചെത്തല്ലൂരിൽ ആർ എസ് എസ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബിജെപി, ബിഎംഎസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് ആർ എസ് എസ് നേതൃത്വം വ്യക്തമാക്കി. ഭൂമി നൽകാമെന്ന വാഗ്ദാനം അമ്മ നൽകിയതാന്നെനും കാര്യാലയം തുടങ്ങാൻ ഭൂമി വിട്ടുനൽകുമെന്നും സന്ദീപ് നേരത്തെ അറിയിച്ചിരുന്നു. ഭൂമി ഒപ്പിട്ടു നൽകാൻ തയ്യാറാണെന്നും ആർഎസ്എസ് നേതാക്കൾക്ക് ഒരു വർഷത്തിനുള്ളിൽ ഭൂമിക്ക് വേണ്ടി തന്നെ സമീപിക്കാമെന്നും സന്ദീപ് അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുത്തില്ലെങ്കിൽ സമൂഹത്തിന് നന്മ ചെയ്യാനാഗ്രഹിക്കുന്ന ഏതെങ്കിലും സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി വിട്ടുനൽകുമെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു.

ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ആർ.എസ്.എസിന് ഭൂമി നൽകാൻ തയ്യാറാണെന്ന് സന്ദീപ് വാര്യർ അറിയിച്ചത്. അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നും താൻ അക്കാര്യങ്ങൾ ചെയ്യാൻ തയ്യാറാണെന്നുമാണ് സന്ദീപ് അറിയിച്ചത്.

Related Articles

Latest Articles