Sunday, December 14, 2025

ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് അരുൺ ജെയ്റ്റ്ലിയെ സന്ദർശിച്ചു

ദില്ലി: രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭാഗവത് എയിംസിലെത്തി അരുൺ ജെയ്റ്റ്ലിയെ സന്ദർശിച്ചു. മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയെ ശ്വാസതടസ്സത്തെ തുടർന്ന് ഓഗസ്റ്റ് 9 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്.

വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിലെ പല നേതാക്കളും ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടു. ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹർഷ വർദ്ധൻ, അശ്വിനി ചൗബെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ വെള്ളിയാഴ്ച അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

നിലവിൽ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സയിലാണ് അരുൺ ജെയ്റ്റ്ലി.

Related Articles

Latest Articles