ഡോ. ഹെഡ്ഗേവാർ
ജൂലൈ 12 ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ദിനമാണ് ഇന്ന്.
102 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസത്തിലാണ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മധ്യ ഭാരതത്തിൽ നിന്ന് സമരം നയിച്ച രാഷ്ട്രീയ സ്വയംസേവക് സംഘം (RSS) സ്ഥാപകൻ ഡോ. ഹെഡ്ഗേവാർ ജയിൽ മോചിതനാകുന്നത്. അന്ന് നാഗ്‌പൂരിൽ പെയ്തിറങ്ങിയ ശക്തമായ മഴയെയും അവഗണിച്ച് ആ ധീര ദേശാഭിമാനിയെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് വെങ്കടേഷ് തിയേറ്ററിനകത്തും പുറത്തും തടിച്ചു കൂടിയത്. അന്ന് അദ്ദേഹം സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവമായിരുന്നു. മറ്റ് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം, നാഗ്പൂരിലെ അജ്‌നി ജയിലിൽ നിന്ന് പുറത്തിറങ്ങി നടത്തിയ പ്രസംഗം അന്ന് പെയ്തിറങ്ങിയ മഴ സൃഷ്ടിച്ച തണുപ്പിനെ പോലും ചൂട് പിടിപ്പിക്കുന്ന ദിശാബോധം നൽകുന്നതായിരുന്നു.
“നമുക്ക് രാഷ്ട്രത്തിന് മുന്നിൽ ഏറ്റവും ഉയർന്നതും ശ്രേഷ്ഠവുമായ ലക്ഷ്യങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്, സമ്പൂർണ്ണ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവും പ്രയോജനപ്പെടില്ല. മരണം നമ്മെ തുറിച്ചുനോക്കിയാലും നാം വിഷമിക്കേണ്ടതില്ല. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നടത്തുമ്പോൾ, നമ്മുടെ ലക്ഷ്യങ്ങൾ ഏറ്റവും ഉയർന്ന ക്രമത്തിലും മനസ്സ് സന്തുലിതവും ആയിരിക്കണം “- അദ്ദേഹമിത് പറയുമ്പോൾ ജനക്കൂട്ടം ഉറക്കെ ഹർഷാരവം മുഴക്കുകയായിരുന്നു.
ജന്മനാ ദേശഭക്തനായിരുന്ന അദ്ദേഹത്തെ സ്കൂൾ കാലഘട്ടത്തിൽ, ‘വന്ദേമാതരം’ മുഴക്കിയതിനും അതിന് മാപ്പ് പറയാൻ വിസമ്മതിച്ചതിനും നാഗ്പൂരിലെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവത്തെകുറിച്ചും, കൽക്കത്തയിൽ മെഡിക്കൽ വിദ്യാഭ്യാസ കാലഘട്ടത്തിലെ വിപ്ലവ പ്രവർത്തനങ്ങളെ കുറിച്ചും പല പുസ്തകങ്ങളിലും പരാമർശിക്കുന്നുണ്ട്.
1909-ൽ, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രവർത്തിക്കാൻ ആളുകളെ പ്രേരിപ്പിച്ചതിനും പോലീസ് ഔട്ട്‌പോസ്റ്റിൽ ബോംബ് എറിഞ്ഞതിനും ഡോ. ഹെഡ്‌ഗേവാർ വിചാരണ ചെയ്യപ്പെട്ടു. 1921-ൽ, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സെൻട്രൽ പ്രവിശ്യകളിൽ നിന്നുള്ള ഏഴുപേരിൽ ഡോ.ഹെഡ്ഗേവാറിനെ ഏഴ് വർഷം മുമ്പ് ബ്രിട്ടീഷ് സർക്കാർ ‘അപകടകരമായ രാഷ്ട്രീയ കുറ്റവാളികളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.”
ക്രിമിനൽ പ്രൊസീജ്യർ കോഡ് പ്രകാരം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയും 1921 മെയ് മാസത്തിൽ ഒരു കേസ് അദ്ദേഹത്തിനെതിരെ ചുമത്തുകയും ചെയ്തു. ഹെഡ്‌ഗേവാറിന്റെ വർദ്ധിച്ചുവരുന്ന ബ്രിട്ടീഷ് ഭരണ വിരുദ്ധ പ്രവർത്തനങ്ങൾ നിമിത്തം അദ്ദേഹത്തെ ശിക്ഷിക്കാൻ കൊളോണിയൽ ഗവൺമെന്റ് തീരുമാനിച്ചു.
1920 ഒക്‌ടോബർ 24-ന് നിസ്സഹകരണ പ്രക്ഷോഭത്തിന്റെ പ്രചാരണ ഭാഗമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ബ്രിട്ടീഷുകാർക്ക് തലവേദനയായി. തുടർന്ന് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. നിരോധനം ലംഘിച്ചു കൊണ്ട് കാട്ടോലിലും ഭരതവാഡയിലും നടന്ന യോഗങ്ങളിൽ അദ്ദേഹം നടത്തിയ രണ്ട് പ്രസംഗങ്ങൾ ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചു. പ്രകോപനപരമായ പ്രസംഗങ്ങൾ, വിദ്വേഷം ഉണർത്തൽ, സർക്കാരിനെ അട്ടിമറിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.
വിചാരണ വേളയിൽ, ‘കൊളോണിയലിസത്തെ മനുഷ്യത്വരഹിതവും അധാർമ്മികവും നിയമവിരുദ്ധവും ക്രൂരവുമായ ഭരണരീതിയാണെന്ന്’ ഡോ ഹെഡ്‌ഗേവാർ ശക്തമായി അപലപിക്കുകയും കൂടാതെ ബ്രിട്ടീഷ് നിയമവ്യവസ്ഥ, പോലീസ് ഭരണം, സാമ്രാജ്യത്വ ഭരണം എന്നിവയ്‌ക്കെതിരായ് ഉയർന്നു വന്നിട്ടുള്ള എല്ലാത്തരം എതിർപ്പുകളെയും പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.കൊളോണിയൽ വിരുദ്ധ നിലപാടുകൾക്കുള്ള അദ്ദേഹത്തിന്റെ നിർഭയമായ പ്രതിരോധം ട്രയൽ മജിസ്‌ട്രേറ്റിനെ പ്രകോപിപ്പിച്ചു.
ഡോ. ഹെഡ്‌ഗേവാറിന്റെ പ്രതിരോധ വാദങ്ങൾ അദ്ദേഹത്തിന്റെ മുൻ പ്രസംഗങ്ങളേക്കാൾ ‘കൂടുതൽ രാജ്യദ്രോഹം’ എന്ന് പ്രഖ്യാപിച്ചു ഒരു വർഷത്തെ കഠിന തടവിനു ശിക്ഷ വിധിച്ചു.
ജയിലിൽ കിടന്നപ്പോഴും ഹെഡ്‌ഗേവാർ ദേശീയ ലക്ഷ്യങ്ങളിൽ ഉറച്ചുനിന്നു. 1922 ഏപ്രിൽ 13ന് ജയിലിനുള്ളിൽ ‘ജാലിയൻവാലാബാഗ് ദിനം’ ആചരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഡോ. ഹെഡ്‌ഗേവാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കനത്ത മഴ പെയ്തിരുന്നുവെങ്കിലും, ഡോ. ബി.എസ്. മൂഞ്ജെ, ഡോ. എൽ.വി. പരഞ്ജ്‌പെ, ഡോ. എൻ.ബി. ഖാരെ, ബൽവന്ത്റാവു മണ്ഡ്ലേക്കർ, അപ്പാസാഹേബ് ഹൈദർ, ഡോ. പഞ്ച്ഖേഡെ, വീർ ഹർകരെ എന്നിവരും മറ്റനേകം പ്രമുഖരും അദ്ദേഹത്തെ സ്വീകരിക്കാൻ പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
1922 ജൂലൈ 12 ന് വൈകുന്നേരം മഹല്ലിലെ ചിറ്റ്‌നിസ് പാർക്കിൽ ഒരു സ്വീകരണ യോഗം സംഘടിപ്പിച്ചു. എന്നാൽ കനത്ത മഴയെത്തുടർന്ന് യോഗത്തിന്റെ വേദി വ്യങ്കടേഷ് തിയേറ്ററിലേക്ക് മാറ്റി. ഡോ എൻ ബി ഖാരെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തിയേറ്ററിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ മോത്തിലാൽ നെഹ്‌റു, ഹക്കിം അജ്മൽ ഖാൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.പിന്നീട് സ്വീകരണങ്ങളുടെ മറുപടി പ്രസംഗത്തിലാണ് ഡോ. ഹെഡ്ഗേവാർ ഭാരതത്തിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തെക്കുറിച്ച് മുകളിൽ സൂചിപ്പിച്ച പ്രസ്താവനകൾ നടത്തിയത്.
നാഗ്പൂരിലെ യോഗത്തിന് ശേഷം, യവത്മാൽ, വാനി, ആർവി, വാധോന, മൊഹ്പ, അകോല, ചന്ദ്രപൂർ തുടങ്ങി വിദർഭയിലെ വിവിധ സ്ഥലങ്ങളിൽ ഡോ. ഹെഡ്‌ഗേവാറിനെ ആദരിച്ചു. അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് റാലികൾ നടത്തി. അദ്ദേഹത്തെ ‘ആരതി’ നടത്തി സ്വീകരിച്ചു.ഖാദി വസ്ത്രങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചു. യവത്മാലിൽ നടന്ന യോഗത്തിൽ ബാപ്പുജി ആനി അധ്യക്ഷത വഹിച്ചു. ഹെഡ്ഗേവാർ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി മറ്റു സന്ദർഭങ്ങളിലും ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്.
1925 ൽ രാഷ്ട്രീയ സ്വയംസേവക് സംഘം സ്ഥാപനത്തിന് ശേഷവും 1930-ലെ ‘നിയമ ലംഘന’ സമരത്തിനിടെ ‘വന സത്യാഗ്രഹ’ത്തിന് നേതൃത്വം നൽകിയതിന് രണ്ടാം തവണയും അദ്ദേഹം ജയിൽവാസം അനുഭവച്ചിട്ടുണ്ട്
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…