Thursday, December 11, 2025

കോട്ടയം കുറിച്ചിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു! സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ

കോട്ടയം കുറിച്ചിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

അക്രമത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കും പരിക്കേറ്റു. കുറിച്ചി പഞ്ചായത്ത് അംഗവും സ്ഥാനാര്‍ഥിയുമായ മഞ്ജീഷിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി. അക്രമികള്‍ ഇവരെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു എന്നാണ് വിവരം. നിഖിലിനേയും വിഷ്ണുവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles