RSS leader hacked to death
പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് മരണപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചായിരുന്നു സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മാസങ്ങള്‍ക്ക് മുന്നെ ആലപ്പുഴയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നു. അതൊഴിവാക്കാന്‍ പാലക്കാട്ട് മതിയായ ജാഗ്രത പുലര്‍ത്തുകയും ചെയ്തു പൊലീസ്. എന്നിട്ടും എസ് ഡി പി ഐ നേതാവ് മരിച്ച് 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്‌എസ് നേതാവും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും. ഇതുകൊണ്ട് തന്നെ പൊലീസിന്റെ കരുതല്‍ എല്ലാം വെറുതെ ആക്കുകയായിരുന്നു.
രണ്ടുബൈക്കുകളിലായി അഞ്ചംഗ സംഘം സ്ഥലത്ത് എത്തിയിരുന്നു ശ്രീനിവാസനെ വെട്ടിയത്. കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റതായാണ് ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കിയത്. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ ബൈക്കിലെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…