Monday, April 29, 2024
spot_img

മഴ മാറി മാനം തെളിഞ്ഞു; നെല്ല് കൊയ്യാനൊരുങ്ങി പാലക്കാട്ടെ ക‍ർഷക‍ർ

ഇടുക്കി: കനത്ത മഴ മാറിയതോടെ പാലക്കാട്ടെ കർഷകര്‍ക്ക് ആശ്വാസം. മഴയെത്തുടർന്ന് നിര്‍ത്തിവെച്ചിരുന്ന കൊയ്ത്തു പുനരാംരഭിച്ചു. നെൽക്കതിരുകൾ വീണുപോയതിനാൽ പൂർണമായും കൊയ്തെടുക്കാനാകാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ കൃഷി നാശമുണ്ടായതാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. മഴ മാറിയതോടെ പരമാവധി വേഗത്തിൽ കൊയ്തെടുക്കാനാണ് കര്‍ഷകരുടെ ശ്രമം.

നെല്ല് സംഭരണം വേഗത്തിലാക്കാൻ മില്ലുടമകളുമായി സർക്കാർ കഴി‍ഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. 17 ശതമാനം ഈര്‍പ്പമുണ്ടെങ്കിലും നെല്ലെടുക്കാമെന്ന് മില്ലുടമകൾ അറിയിച്ചിരുന്നു. ഇതിനായി കൂടുതൽ വാഹനങ്ങളും ചാക്കുകളും എത്തിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പുള്ളതിനാൽ പരമാവധി വേഗത്തിൽ കൊയ്തെടുക്കാനാണ് കർഷകരുടെ ശ്രമം.

Related Articles

Latest Articles