India

അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്ക് ആരംഭിച്ചു; ആർ.എസ്.എസിന്റെ നിലവിലെ പ്രവർത്തനങ്ങളും പുതിയ പദ്ധതികളും ചർച്ച ചെയ്യുക ലക്‌ഷ്യം

ബെംഗളൂര: രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (RSS) അഖില ഭാരതീയ കാര്യകാരി മണ്ഡൽ ധാർവാഡിൽ ആരംഭിച്ചു. സര്‍സംഘചാലക് ഡോ.മോഹൻ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹോസബാളെ എന്നിവർ ചേർന്നാണ് ധാർവാഡിലെ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആർ.എസ്.എസിന്റെ നിലവിലെ പ്രവർത്തനങ്ങളും പുതിയ പദ്ധതികളും ചർച്ച ചെയ്യുകയാണ് ബൈഠക്കിന്റെ ലക്ഷ്യം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരേ പ്രമേയം പാസാക്കും. പ്രാന്ത-മേഖലാ സംഘചാലകർ, പ്രചാരകർ, കാര്യവാഹകർ, അഖില ഭാരതീയ കാര്യകാരിണി, പോഷക സംഘടന ഭാരവാഹികൾ അടക്കം 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

സംസ്കാര ഭാരതി അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി അമിർ ചന്ദ്, കന്നഡ സാഹിത്യകാരൻ ജി.വെങ്കട്ട സുബ്ബയ്യ, സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ്.ദൊരെ സ്വാമി, മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ് എന്നിവരുടെ നിര്യാണത്തിൽ ബൈഠക്കിൽ അനുശോചനം രേഖപ്പെടുത്തി. നാളെയാണ് ബൈഠക്ക് സമാപിക്കുന്നത്.

1925ൽ തുടങ്ങിയ ആർ.എസ്.എസിന്റെ ശതാബ്ദി 2025 ൽ നടക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ പ്രതിനിധി സഭ സംഘടനാ വിപുലീകരണ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് ബൈഠക്കിൽ അവലോകനം നടത്തും. ശതാബ്ദിയുടെ ഭാഗമായി തയാറാക്കിയ 3 വർഷത്തെ പ്രവർത്തന പദ്ധതിയും വിലയിരുത്തും. കോവിഡ് കാലത്ത് ഇത്തരം യോഗങ്ങൾ ഓൺലൈനായാണ് നടന്നിരുന്നത്. കോവിഡിന് ശേഷം ഇതാദ്യമായാണ് ദേശീയ കാര്യകാരി നേരിട്ട് ബൈഠക്ക് ചേർന്നത്.

B4 Admin

Recent Posts

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

8 minutes ago

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

7 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

7 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

9 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

9 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

9 hours ago