covid-maharashtra
ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍.
വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന വിമാനങ്ങളില്‍ രണ്ട് ശതമാനം പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്കിയിരിക്കുകയാണ്. റാന്‍ഡം പരിശോധനയായിരിക്കും നടത്തുക.
ഈ പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിന് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഐസോലേഷനില്‍ പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
ആശുപത്രികളില്‍ പനിലക്ഷണവുമായി എത്തുന്ന ആളുകളില്‍ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും നിര്‍ദേശമുണ്ട്. രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കര്‍ശനമായ നിരീക്ഷണം നടത്താനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്. ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുന്നതിനാണ് സംസ്ഥാനങ്ങള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…