Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട : 1749.8 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച്‌ കടത്തിയത് ഇസ്തിരിപ്പെട്ടിയില്‍: പിടിയിലായത് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദ്

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടുംസ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച്‌ കടത്തിയ 1749.8 ഗ്രാം സ്വര്‍ണമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദി(39)ല്‍ നിന്ന് പോലീസ് പിടികൂടിയത്.

സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് മുസാഫിര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്യുകയായിരുന്നു.

തേപ്പുപെട്ടിയുടെ അസാധാരണ ഭാരത്തില്‍ സംശയംതോന്നി പൊളിച്ച്‌ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടത്. തുടര്‍ന്ന് മുസാഫിറിനെ അറസ്റ്റുചെയ്തു. ഇയാള്‍ സ്ഥിരമായി സ്വര്‍ണം കടത്തുന്ന ആളാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ബാഗേജില്‍ ചില സംശയങ്ങള്‍ തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് മുസാഫിറിനെ തടഞ്ഞുവച്ച്‌ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ബാഗിനുള്ളില്‍ നാലുകിലോയോളം ഭാരമുള്ള തേപ്പുപെട്ടി കണ്ടെത്തിയത്. സുഹൃത്തിന് നല്‍കാനാണ് ഇത് കൊണ്ടുവന്നതെന്നാണ് മുസാഫിര്‍ കസ്റ്റംസിനോട് പറഞ്ഞത്.

admin

Recent Posts

അവസാനമായി ചിഹ്നം ഒന്നുകാണാൻ തടിച്ചുകൂടി സഖാക്കൾ !

വോട്ടെടുപ്പ് ഇന്നലെ രാത്രി വരെ നീണ്ടതിന്റെ കാരണം ഇത് ; വീഡിയോ കാണാം....

17 mins ago

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി…

25 mins ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള…

34 mins ago

പിണറായിയുടെ അടുപ്പക്കാരനായിരുന്ന ഇ പി തെറ്റിപ്പിരിഞ്ഞതെങ്ങനെ ? EP

പാർട്ടി നിലപാട് പറഞ്ഞ് പാർട്ടിയുടെ കടിഞ്ഞാൺ കൈക്കലാക്കാൻ പിണറായി ! സിപിഎമ്മിൽ അസാധാരണ നീക്കങ്ങൾ I CPIM KERALA

45 mins ago

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്! ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണ് ; വിമർശനവുമായി സ്‌മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന…

1 hour ago

ക്ഷീണവും തലവേദനയും നിങ്ങൾക്ക് നിത്യവും പ്രശ്നമാകുമ്പോൾ

പ്രഭാത ഭക്ഷണം അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഇതൊക്കെയാണ് I MINI MARY PRAKASH

1 hour ago