International

റഷ്യ-യുക്രൈൻ യുദ്ധം; ജറുസലേമില്‍ വച്ച് റഷ്യയുമായി ചര്‍ച്ച നടത്താമെന്ന് യുക്രൈന്‍ പ്രസിഡന്‍റ്

കീവ്: റഷ്യ-യുക്രൈൻ യുദ്ധം. റഷ്യയ്ക്കും യുക്രൈനും ഇടയില്‍ ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ആവശ്യപ്പെട്ടു. ജറുസലേമില്‍ വച്ച് റഷ്യയുമായുള്ള സന്ധി സംഭാഷണം നടത്താന്‍ സമ്മതമാണെന്നും സെലന്‍സ്കി അറിയിച്ചു. കീവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമായത്.

ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് ഒരു സമവായ ചര്‍ച്ചയില്‍ വളരെ മുഖ്യമായി റോള്‍ വഹിക്കാന്‍ സാധിക്കുമെന്നും തന്‍റെയും രാജ്യത്തിന്‍റെയും സുരക്ഷ ഉറപ്പുവരുത്താന്‍ ഇസ്രയേലിന് സാധിക്കുമെന്നും യുക്രൈന്‍ പ്രസിഡന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

‘യുക്രൈനില്‍ നിന്നും പോയവരാണ് ഇസ്രയേല്‍ രാജ്യ സ്ഥാപകരില്‍ പലരും, ഇവിടെ നിന്ന് പാരമ്പര്യവും ചരിത്രവും പേറിയാണ് അവര്‍ ആ രാജ്യം സ്ഥാപിച്ചത്. അതിനാല്‍ തന്നെ അവരുടെ മാധ്യസ്ഥം തേടുന്നത് മോശം കാര്യമല്ല. ഒരിക്കലും ഇത്തരം ഒരു ചര്‍ച്ച റഷ്യയിലോ, യുക്രൈനിലോ, ബലറസിലോ നടക്കില്ല’

കൂടാതെ ‘ഇവിടെ ഒരു ധാരണയില്‍ എത്താനോ, യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച നടത്താനോ ഉള്ള അവസ്ഥയില്ല. രാജ്യ തലവന്മാര്‍ തമ്മില്‍ സംസാരിക്കണം. അതിന് പറ്റിയ ഇടങ്ങള്‍ ഇസ്രയേലില്‍ ഉണ്ട്. ജറുസലേം പോലെ, ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്’- സെലന്‍സ്കി കൂട്ടിച്ചേർത്തു.

Meera Hari

Recent Posts

മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്; യോഗം വിളിച്ചത് ടൂറിസം വകുപ്പ്!

തിരുവനന്തപുരം: മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന്…

10 mins ago

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

26 mins ago

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തുമരിച്ചു, 6 കുഞ്ഞുങ്ങളെരക്ഷപ്പെടുത്തി

ദില്ലി: വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം…

37 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ അഞ്ച് ഘട്ടങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തിയിട്ടും…

1 hour ago

നിങ്ങളുടെ ഈ ആഴ്ചയിലെ ഭാഗ്യനിർഭാഗ്യങ്ങൾ അറിയാം പാൽകുളങ്ങര ഗണപതി പോറ്റി പറയുന്നത് കേൾക്കൂ

നിങ്ങളുടെ ഈ ആഴ്ചയിലെ ഭാഗ്യനിർഭാഗ്യങ്ങൾ അറിയാം പാൽകുളങ്ങര ഗണപതി പോറ്റി പറയുന്നത് കേൾക്കൂ

1 hour ago

ബാര്‍ കോഴ; ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്; ബാര്‍ ഉടമകളുടെ സംഘടനാ നേതാവായ അനിമോനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ…

1 hour ago