യുക്രെയ്ന് യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് അമേരിക്ക. റഷ്യന്‍ (Russia) നിര്‍മ്മിത മിഗ് 25 വിമാനങ്ങള്‍ ജര്‍മ്മനിയിലെ യുഎസ് എയര്‍ബേസ് വഴി യുക്രൈനില്‍ എത്തിക്കാനായിരുന്നു പോളണ്ട് തീരുമാനം. എന്നാല്‍ ഇത് സമ്മതിക്കാന്‍ കഴിയില്ലെന്നാണ് യുഎസ് പറയുന്നത്. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. തീരുമാനം നാറ്റോ നയത്തിന് ചേര്‍ന്നതല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. റഷ്യന്‍ നിര്‍മിത മിഗ്–29 വിമാനങ്ങള്‍ യുക്രെയ്ന് നല്‍കുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.
ആണവശക്തിയായ റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനുമില്ലെന്ന് നാറ്റോ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനായി യുഎസ് സൈനികരെ യുക്രെയ്‌നിലേക്ക് അയക്കുന്നത് ജോ ബൈഡനും വിലക്കിയിരുന്നു. ജര്‍മനിയിലെ റാംസ്‌റ്റെയ്ന്‍ യുഎസ് വ്യോമതാവളത്തിലേക്ക് മിഗ്-29 പോര്‍വിമാനം അയയ്ക്കാന്‍ തയാറാണെന്നാണ് പോളണ്ട് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മറ്റ് നാറ്റോ സഖ്യകക്ഷികളും അപ്രകാരം ചെയ്യണമെന്നും പോളണ്ട് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…