Sunday, May 19, 2024
spot_img

നാറ്റോ നയത്തിന് ചേര്‍ന്നതല്ല; യുക്രെയ്‌ന് പോര്‍വിമാനം നല്‍കാനുള്ള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് അമേരിക്ക

യുക്രെയ്ന് യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് അമേരിക്ക. റഷ്യന്‍ (Russia) നിര്‍മ്മിത മിഗ് 25 വിമാനങ്ങള്‍ ജര്‍മ്മനിയിലെ യുഎസ് എയര്‍ബേസ് വഴി യുക്രൈനില്‍ എത്തിക്കാനായിരുന്നു പോളണ്ട് തീരുമാനം. എന്നാല്‍ ഇത് സമ്മതിക്കാന്‍ കഴിയില്ലെന്നാണ് യുഎസ് പറയുന്നത്. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. തീരുമാനം നാറ്റോ നയത്തിന് ചേര്‍ന്നതല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. റഷ്യന്‍ നിര്‍മിത മിഗ്–29 വിമാനങ്ങള്‍ യുക്രെയ്ന് നല്‍കുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.

ആണവശക്തിയായ റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനുമില്ലെന്ന് നാറ്റോ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനായി യുഎസ് സൈനികരെ യുക്രെയ്‌നിലേക്ക് അയക്കുന്നത് ജോ ബൈഡനും വിലക്കിയിരുന്നു. ജര്‍മനിയിലെ റാംസ്‌റ്റെയ്ന്‍ യുഎസ് വ്യോമതാവളത്തിലേക്ക് മിഗ്-29 പോര്‍വിമാനം അയയ്ക്കാന്‍ തയാറാണെന്നാണ് പോളണ്ട് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മറ്റ് നാറ്റോ സഖ്യകക്ഷികളും അപ്രകാരം ചെയ്യണമെന്നും പോളണ്ട് ആവശ്യപ്പെട്ടു.

Related Articles

Latest Articles