തിരുവനന്തപുരം: യുക്രൈനില്‍ പഠനംമുടങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍സര്‍ക്കാര്‍ തുടര്‍പഠനത്തിനു വഴിയൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രപ്രതിനിധി റൊമാന്‍ ബാബുഷ്‌കിന്‍ അറിയിച്ചു. റഷ്യന്‍ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ധനനഷ്ടം സംഭവിക്കാതെ പഠനംതുടരാന്‍ അവസരമൊരുക്കുമെന്നും ഇതുസംബന്ധിച്ച് ഔദ്യോഗികചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. നിലവില്‍ യുക്രൈനില്‍ എത്ര ഫീസിലാണോ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് അതനുസരിച്ച് തുടര്‍പഠനം നടത്താന്‍ ഉചിതമായ റഷ്യന്‍ സര്‍വകലാശാലകളില്‍ സൗകര്യമൊരുക്കുമെന്നും ബാബുഷ്‌കിന്‍ അറിയിച്ചു.
മലയാളിവിദ്യാര്‍ഥികള്‍ക്കു തുടര്‍പഠനമൊരുക്കാന്‍ നോര്‍ക്ക അധികൃതരുമായി ചര്‍ച്ചനടത്തിയതായി റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ വ്യക്തിപരമായ താത്പര്യം മുന്‍നിര്‍ത്തിയാവും അപേക്ഷകള്‍ പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ സര്‍വകലാശാലകളില്‍ പഠിച്ചിരുന്ന 18,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിട്ടുണ്ടെന്നാണ് നിഗമനം
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…