മോസ്കോ : യുക്രെയ്നുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ആണവനയങ്ങളിലെ പരിഷ്കാരത്തിന് അംഗീകരം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണമായി കണക്കാക്കുമെന്ന് വ്യക്തമാക്കുന്ന നയത്തിൽ റഷ്യക്കെതിരായ ആക്രമണങ്ങളെ ആണവായുധങ്ങളുപയോഗിച്ച് മറുപടി നൽകുന്നതിന് രാജ്യത്തിന് അനുവാദവും നൽകുന്നു. ചുരുക്കത്തിൽ വ്യോമാക്രമണം ഉൾപ്പെടെ ഏത് ആക്രമണത്തിനും പ്രതികാരമായി റഷ്യക്ക് ആണവായുധങ്ങളെ ഉപയോഗിക്കാനാകും. പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കാജനകമാണ് നിലവിലെ നയം.
അമേരിക്കൻ നിർമിത മിസൈലുകളുപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയതിനുപിന്നാലെയാണ് പുതിൻ നയപരിഷ്‌കരണത്തിന് അംഗീകാരം നൽകിയത്. ഇതോടെ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലോകം

