Saturday, December 27, 2025

റഷ്യൻ വിദ്യാഭ്യാസ പ്രദർശനം സമാപിച്ചു

തിരുവനന്തപുരം: മലയാളി വിദ്യാര്‍ഥികള്‍ക്ക് റഷ്യയിലെ ഉപരിപഠന സാധ്യതകളിലേക്ക് വഴികാട്ടുന്ന റഷ്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു . തിരുവനന്തപുരം റഷ്യൻ സാംസ്‌കാരിക കേന്ദ്രത്തിലാണ് (ഗോർഖി ഭവൻ) പ്രദർശനം നടന്നത്.

റഷ്യയുടെ സൗത്ത് ഇന്ത്യന്‍ കൗണ്‍സിൽ ജനറലായ അലേ എന്‍ അവ്ദേവ് പ്രദര്‍ശനം ഉല്‍ഘടനം ചെയ്തു. വിദ്യാർത്ഥികൾക്ക് റഷ്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെപ്പറ്റി കൂടുതൽ അറിയാനും അവയുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താനുമുള്ള അവസരം മേളയിലൊരുക്കിയിരുന്നു.

ആറ് പ്രമുഖ റഷ്യന്‍ സര്‍വകലാശാലകള്‍ മേളയില്‍ പങ്കെടുത്തു. 120 ഓളം വിദ്യാർഥികൾ പ്രദർശനവും മേളയും കാണാനെത്തിയിരുന്നു.

Related Articles

Latest Articles