യുക്രെയ്ൻ- രണ്ട് ദിവസമായി ഇരുപക്ഷവും നടത്തിയ വലിയ വ്യോമാക്രമണത്തിന് ശേഷം ശക്തമായ റഷ്യൻ വ്യോമാക്രമണത്തിന് വീണ്ടും യുക്രെയിൻ വിധേയമായി. ശനിയാഴ്ച റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോഡിൽ 24 പേരുടെ മരണത്തിനിടയാക്കിയ യുക്രെയിൻ്റെ വ്യോമാക്രമണത്തിനെതിരെ റഷ്യ ഇന്ന് തിരിച്ചടിച്ചു, ഇരു രാജ്യങ്ങളിലുമായി 41 പേർക്കെങ്കിലും ജീവൻ നഷ്ടമായെന്നാണ് കിവിൽ നിന്ന് പുറത്തുവരുന്ന വാർത്ത. ഇതുവരെയുള്ള യുദ്ധത്തിലെ ഏറ്റവും വലിയ മിസൈൽ ബോംബാക്രമണമാണ് പുതുവർഷ തലേന്ന് നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഒറ്റരാത്രികൊണ്ട് വിക്ഷേപിച്ച 49 റഷ്യൻ ഡ്രോണുകളിൽ 21 എണ്ണം നശിപ്പിച്ചതായി യുക്രെയ്നിൻ്റെ വ്യോമസേന ഞായറാഴ്ച റിപ്പോർട്ട് ചെയ്തു, മിക്ക ആക്രമണങ്ങളും ഖാർകിവ്, കെർസൺ, മൈക്കോളൈവ്, സപോരിജിയ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു. റഷ്യയുമായി അതിർത്തി പങ്കിടുന്ന നഗരത്തിൽ ഒറ്റരാത്രികൊണ്ട് ആറ് മിസൈലുകളെങ്കിലും പതിച്ചു ഇതിൽ 28 പേർക്ക് പരിക്കേറ്റതായി ഖാർകിവ് റീജിയണൽ ഗവർണർ പറഞ്ഞു.
12 ഫ്‌ളാറ്റുകൾ, 13 വീടുകൾ, ആശുപത്രികൾ, ഒരു ഹോട്ടൽ കെട്ടിടം, ഒരു കിൻ്റർഗാർഡൻ, വാണിജ്യ പരിസരം, ഗ്യാസ് പൈപ്പ്‌ലൈൻ, കാറുകൾ എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. പുതുവർഷത്തിൻ്റെ തലേദിവസം, റഷ്യക്കാർ ഞങ്ങളുടെ നഗരത്തെ ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ ഭയപ്പെടുന്നില്ല – ഞങ്ങൾ തകർക്കാനാവാത്തവരും അജയ്യരുമാണ് യുക്രെയിൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…