Friday, May 17, 2024
spot_img

പുതുവർഷ തലേന്ന് യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണം, നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു, വെള്ളിയാഴ്ച് യുക്രെയിൻ റഷ്യൻ അതിർത്തി നഗരത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ പ്രത്യാക്രമണം

യുക്രെയ്ൻ- രണ്ട് ദിവസമായി ഇരുപക്ഷവും നടത്തിയ വലിയ വ്യോമാക്രമണത്തിന് ശേഷം ശക്തമായ റഷ്യൻ വ്യോമാക്രമണത്തിന് വീണ്ടും യുക്രെയിൻ വിധേയമായി. ശനിയാഴ്ച റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോഡിൽ 24 പേരുടെ മരണത്തിനിടയാക്കിയ യുക്രെയിൻ്റെ വ്യോമാക്രമണത്തിനെതിരെ റഷ്യ ഇന്ന് തിരിച്ചടിച്ചു, ഇരു രാജ്യങ്ങളിലുമായി 41 പേർക്കെങ്കിലും ജീവൻ നഷ്ടമായെന്നാണ് കിവിൽ നിന്ന് പുറത്തുവരുന്ന വാർത്ത. ഇതുവരെയുള്ള യുദ്ധത്തിലെ ഏറ്റവും വലിയ മിസൈൽ ബോംബാക്രമണമാണ് പുതുവർഷ തലേന്ന് നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഒറ്റരാത്രികൊണ്ട് വിക്ഷേപിച്ച 49 റഷ്യൻ ഡ്രോണുകളിൽ 21 എണ്ണം നശിപ്പിച്ചതായി യുക്രെയ്നിൻ്റെ വ്യോമസേന ഞായറാഴ്ച റിപ്പോർട്ട് ചെയ്തു, മിക്ക ആക്രമണങ്ങളും ഖാർകിവ്, കെർസൺ, മൈക്കോളൈവ്, സപോരിജിയ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു. റഷ്യയുമായി അതിർത്തി പങ്കിടുന്ന നഗരത്തിൽ ഒറ്റരാത്രികൊണ്ട് ആറ് മിസൈലുകളെങ്കിലും പതിച്ചു ഇതിൽ 28 പേർക്ക് പരിക്കേറ്റതായി ഖാർകിവ് റീജിയണൽ ഗവർണർ പറഞ്ഞു.

12 ഫ്‌ളാറ്റുകൾ, 13 വീടുകൾ, ആശുപത്രികൾ, ഒരു ഹോട്ടൽ കെട്ടിടം, ഒരു കിൻ്റർഗാർഡൻ, വാണിജ്യ പരിസരം, ഗ്യാസ് പൈപ്പ്‌ലൈൻ, കാറുകൾ എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. പുതുവർഷത്തിൻ്റെ തലേദിവസം, റഷ്യക്കാർ ഞങ്ങളുടെ നഗരത്തെ ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ ഭയപ്പെടുന്നില്ല – ഞങ്ങൾ തകർക്കാനാവാത്തവരും അജയ്യരുമാണ് യുക്രെയിൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles