Saturday, December 13, 2025

ഡല്‍ഹി പോലീസിന് പുതിയ മേധാവി

ദില്ലി: വടക്കുകിഴക്കന്‍ കലാപത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച് പഴികേട്ട ഡല്‍ഹി പോലീസിന് പുതിയ മേധാവി. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്.എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പോലീസ് മേധാവിയായി നിയമിച്ചു.

കലാപം നിയന്ത്രിക്കാന്‍ സിആര്‍പിഎഫില്‍നിന്നു അദ്ദേഹത്തെ ക്രമസമാധാനപാലത്തിന്റെ സ്‌പെഷല്‍ കമ്മീഷണറായി ആഭ്യന്തരമന്ത്രാലയം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് മേധാവിയായുള്ള നിയമനം. വ്യാഴാഴ്ച വിരമിച്ച അമൂല്യ പട്‌നായിക്കിനു പകരക്കാരനായാണ് നിയമനം.

Related Articles

Latest Articles