ധർമ്മശാല: ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ ടീമിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയപ്പോള്‍ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിന് ഇന്ത്യ 186 റണ്‍സ് നേടി.
ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. ഇതോടെ ടി20 പരമ്പര ഇന്ത്യ നേടിയത്. നായകന് രോഹിത് ശര്‍മ്മ പുറത്തായതിന് പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ തകര്‍ത്തടിക്കുകയായിരുന്നു.
രവീന്ദ്ര ജഡേജ 18 ബോളിൽ നിന്ന് പുറത്താകാതെ 45 റൺസെടുത്തു. മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളുമായി 25 ബോളില്‍ നിന്ന് 39 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിംഗ്സും ശ്രദ്ധേയമായി. ലങ്കന്‍ ബോളിംഗ് നിരയില്‍ ലഹിറു കുമാര രണ്ടും ദുശ്മാന്ത ചമീര ഒന്നും വിക്കറ്റെടുത്തു.
അതേസമയം ലങ്കന്‍ ബാറ്റിംഗ് നിരയില്‍ പഥും നിശാങ്ക അര്‍ധ സെഞ്ചുറി (75) നേടിയിരുന്നു. ക്യാപ്റ്റന്‍ ദസുന്‍ ശനക 47 റണ്‍സുമെടുത്തു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ശല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഒന്ന് വീതം വിക്കറ്റ് വീഴ്ത്തി.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…