ശബരിമലയിൽ അരവണ നിർമ്മിച്ച് നൽകാൻ കരാറെടുത്തിരുന്ന പഞ്ചമി പാക്സ് എന്ന കമ്പനിയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച അപ്പീലിലാണ് നടപടി. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് എസ്.സി. ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് വിധി പറഞ്ഞത്
1999- 2007 കാലഘട്ടത്തിലാണ് അരവണ നിർമ്മാണത്തിന് പഞ്ചമി പാക്സ് കരാർ കരാർ എടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നഷ്ടപരിഹാരമായി 239 കോടി രൂപ നൽകണമെന്നായിരുന്നു പഞ്ചമി പാക്സിന്റെ ആവശ്യം. 2007 ൽ കരാർ കാലാവധി അവസാനിപ്പിച്ചപ്പോൾ എട്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പഞ്ചമി പാർക്സ് ആദ്യം എം.എസ്. എം. ഇ ട്രിബൂണലിനെ സമീപിച്ചത്. ട്രിബ്യൂണൽ പഞ്ചമി പാക്ക്സിന് അനുകൂലമായി വിധിച്ചു.ഇതിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതി വിധി ദേവസ്വം ബോർഡ് അനുകൂലമായിരുന്നു.
ഇതേ തുടർന്നാണ് പഞ്ച പഞ്ചമി പാക്സ് ഹൈക്കോടതി സമീപിച്ച് അനുകൂല വിധി നേടിയതും പലിശ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡ് 239 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതും. ഇതിനെതിരെ ആണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്.

