Saturday, December 20, 2025

ശബരിമല സ്വർണ്ണക്കൊള്ള ! കേസെടുക്കാൻ ഇഡിയും; എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് ഇഡിയും. കേസില്‍ പ്രാഥമികാന്വേഷണത്തില്‍തന്നെ കള്ളപ്പണ ഇടപാട് ബോധ്യപ്പെട്ടെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിലെ കേസിലെ രണ്ട് എഫ്‌ഐആറുകളും കൈമാറണമെന്നാണ് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചു.

കേസിലെ പ്രതികള്‍ക്കെതിരേ പിഎംഎല്‍എ കുറ്റം നിലനില്‍ക്കുമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നിലവില്‍ പ്രത്യേക അന്വേഷണ സംഘം ഈ കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് ഇഡിക്ക് ഈ കേസിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കും. അടുത്ത ദിവസങ്ങളില്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരും.

നേരത്തേ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി അപേക്ഷ നല്‍കിയിരുന്നു. നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ, സമാന്തരമായി മറ്റൊരു ഏജന്‍സി അന്വേഷണം നടത്തേണ്ടതില്ലെന്നും എഫ്‌ഐആര്‍ പകര്‍പ്പ് കൈമാറാനാവില്ലെന്നുമാണ് മജിസ്‌ട്രേറ്റ് കോടതി നിലപാടെടുത്തത്. അതിനെതിരേയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിലെ പ്രതികള്‍ക്കെതിരേ പിഎംഎല്‍എ കുറ്റം നിലനില്‍ക്കുമെന്ന വാദമാണ് ഇഡി മുന്നോട്ടുവെയ്ക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. നിലവില്‍ പ്രത്യേക അന്വേഷണ സംഘം ഈ കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അതുവഴി ഇഡിക്ക് ഈ കേസിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

Related Articles

Latest Articles