Kerala

പടിപൂജയ്ക്ക് ഇനി മഴ തടസ്സമാകില്ല ;പതിനെട്ടാംപടിക്ക് മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര

ശബരിമലയില്‍ പൊന്നു പതിനെട്ടാംപടിക്ക് മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഉഷഃപൂജയ്ക്ക് ശേഷം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പടിപൂജക്ക് മഴ തടസമാകുന്നത് ഒഴിവാക്കാന്‍ കഴിയും.

ഇപ്പോൾ മഴയുള്ളപ്പോൾ ടാർപോളിൻ വലിച്ചു കെട്ടിയാണു പൂജ നടത്തുന്നത്. നേരത്തെ കണ്ണാടി മേൽക്കൂര ഉണ്ടായിരുന്നെങ്കിലും ദേവപ്രശ്നത്തിൽ സൂര്യപ്രകാശം കൊടിമരത്തിൽ നേരിട്ടു പതിക്കുന്നില്ലെന്നു കണ്ടതിനെ തുടർന്ന് പൊളിച്ചു മാറ്റുകയായിരുന്നു.ഹൈഡ്രോളിക് മേല്‍ക്കൂരയുടെ നിർമ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാകും.ഇതോടൊപ്പം പതിനെട്ടാംപടിക്കു മുൻവശത്തെ കരിങ്കല്ലുകൾ മാറ്റി ഗ്രാനൈറ്റിട്ടു മനോഹരമാക്കുകയും ചെയ്യുന്നുണ്ട് .

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പതിനെട്ടാംപടിക്കല്‍ എത്തി നിലവിളക്ക് കൊളുത്തി നിര്‍മാണത്തിന് തുടക്കം കുറിച്ചു. ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയായും അല്ലാത്ത സമയം ഇരുവശങ്ങളിലേക്കു മടക്കിയും വയ്ക്കാവുന്ന വിധത്തിലുള്ളതുമാണ് ഡിസൈന്‍. നിര്‍മാണത്തിന് കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.

Meera Hari

Recent Posts

ഇതൊന്നും MVD കാണുന്നില്ലേ ? അതോ പിണറായി പേടിയാണോ ?

ഡോറും ഗ്ലാസുമില്ലാത്ത കാറിൽ കുട്ടികളെയുമിരുത്തി കമ്മികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം

5 mins ago

ലാവ്‌ലിന്‍ കേസില്‍ പിണറായി സഹായം തേടി ‘!ചാറ്റിന്റെ തെളിവ് കൈവശമുണ്ട് ;വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാര്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം തേടിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ടി ജി നന്ദകുമാര്‍. പിണറായി വിജയനുമായുള്ള ചാറ്റിന്റെ…

34 mins ago

മേയറുടെ വഴി തടയൽ ! കോർപ്പറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണം ;തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം.…

1 hour ago

മുസ്ലിം തടവുകാർക്ക് കേരളാപോലീസിന്റെ സഹായത്തോടെ തീ-വ്ര-വാ-ദ-ക്ലാ-സ്സ്

ചട്ടങ്ങൾ കാറ്റിൽ പറത്തി മ-ത-തീ-വ്ര-വാ-ദി-ക-ൾ-ക്ക് സംഘടിക്കാൻ അനുമതി; സർവ സഹായവും ചൊരിഞ്ഞ് അധികൃതർ

1 hour ago

അവസാനത്തെ അടവുമായി കമ്മികൾ

മേയറിനെ വെളുപ്പിക്കാൻ പെടാപ്പാട്പെട്ട് സിപിഎം ; വാരിയലക്കി യുവാവ് ; ദൃശ്യങ്ങൾ കാണാം...|

2 hours ago

ഭരണഘടനയെ കഴുത്തുഞെരിച്ച് കൊന്നതാണ് കോൺഗ്രസിന്റെ ചരിത്രം!അടിയന്തരാവസ്ഥ ആരും മറന്നിട്ടില്ല ; രൂക്ഷ വിമർശനവുമായിയോഗി ആദിത്യനാഥ്

കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബാസാഹേബ് അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് കോൺഗ്രസ്…

2 hours ago